പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി

ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

കേരളത്തിൽ  ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസ്സുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിൽ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചവരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂൽ ഷായുടെ ഹർജി.

 ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. 

0 Response to "പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; ഓഫ്‍ലൈൻ പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3