ലേൺ ടു ലേണിന് ജില്ലയിൽ ഉജ്ജ്വല തുടക്കം

ലേൺ ടു ലേണിന് ജില്ലയിൽ ഉജ്ജ്വല തുടക്കം

ലേൺ ടു ലേണിന് ജില്ലയിൽ ഉജ്ജ്വല തുടക്കം




കാസറഗോഡ്: (www.trendnews24.in) എസ് എസ് എൽ എസി വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗമായ വിസ്ഡം എജ്യുകേഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി) സംഘടിപ്പിക്കുന്ന 'പഠനോത്സവിൻ്റെ' ഭാഗമായി 53 സെക്ടർ കേന്ദ്രങ്ങളിൽ നടക്കുന്ന ലേൺ ടു ലേണിന് ജില്ലയിൽ തുടക്കമായി.
ജില്ലാ ഉദ്ഘാടനം പൈവളിഗെ സെക്ടറിൽ ജില്ലാ സെക്രട്ടറി കരീം ജൗഹരിയുടെ അദ്ധ്യക്ഷതയിൽ , ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് പോസോട്ട് നിർവ്വഹിച്ചു.
പഠനത്തിന് പ്രചോദനം നൽകുന്നതോടൊപ്പം ചിട്ടയായ പഠനരീതി, നോട്ട് ബുക്ക്, ടെക്സ്റ്റ് ബുക്ക്, 'മാനേജ്മെൻ്റ്, മൈൻഡ് മാപ് തയ്യാറാക്കൽ, ലളിതമായ മാർഗങ്ങൾ ഉപയോഗിച്ച് പഠനം എളുപ്പമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും ലേൺ ടു ലേണിൻ്റെ ഭാഗമായി നടന്നു.
വെഫി കരിയർ കൗൺസിലർ ഉബൈദ് കെ കെ കാലികറ്റ് ക്ലാസിന് നേതൃത്വം നൽകി, മുനീർ സഖാഫി, ശഫീഖ് സഖാഫി, ഫറോക്ക് ആവള എന്നിവർ സംബന്ധിച്ചു.
സ്വാദിഖ് അടുക്കം സ്വാഗതവും  അസ്ബിർ
 നന്ദിയും പറഞ്ഞു.

0 Response to "ലേൺ ടു ലേണിന് ജില്ലയിൽ ഉജ്ജ്വല തുടക്കം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3