വ്യാജ നമ്പർ പ്ലേറ്റ് : ഉളിയത്തടുക്ക സ്വദേശി നൗഫലിനേയും ഭാര്യ സഹോദരനെയും 14 ദിവസത്തേക്ക് റിമാൻറ്റ് ചെയ്തു


കാസർകോട്: (www.trendnews24.in)കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാസർകോട് തളങ്കര എന്ന പ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട ചുവന്ന നിറമുള്ള മാരുതി സ്വിഫ്റ്റ് (KL 14 X 5725) കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കണ്ടെടുത്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യജമാണെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റുമായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച വാഹനം ജില്ലയിലെ മയക്ക് മരുന്ന് സംഘത്തിന്റെ കൈകളിൽ നിരന്തരം കാണപ്പെട്ടു എന്നുള്ളതും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ വാഹനം ജില്ലയിലെ മറ്റു കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ളതും പോലീസ് പരിശോധിച്ച് വരികയാണ്. വാഹനം ഒരു വർഷത്തിൽ കൂടുതലായി വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച് ഉളിയത്തടുക്ക സ്വദേശി നൗഫൽ എന്ന നൗഫൽ ഉളിയത്തടുക്ക ഉപയോഗിച്ച് വരുന്നതായും പോലീസ് കണ്ടെത്തി. എന്നാൽ വാഹനത്തിന്റെ ആർസി ഉടമ നൗഫലിന്റെ ഭാര്യ സഹോദരനായ ആലംപാടിയിലെ അക്കു എന്ന അക്ബറാണ്. ഇയാളെ ചൊവ്വാഴ്ച രാവിലെ ആലംപാടിയിൽ വെച്ച് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നായന്മാർമൂലയിൽ വെച്ചാണ് നൗഫലിനെ പോലീസ് പിടികൂടുന്നത്. പിടിയിലായ നൗഫൽ രണ്ട് ബ്ലാക്‌മെയ്ൽ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻറ്റ് ചെയ്തു.
0 Response to "വ്യാജ നമ്പർ പ്ലേറ്റ് : ഉളിയത്തടുക്ക സ്വദേശി നൗഫലിനേയും ഭാര്യ സഹോദരനെയും 14 ദിവസത്തേക്ക് റിമാൻറ്റ് ചെയ്തു"
Post a Comment