സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച




തിരുവനന്തപുരം: (www.trendnews24.in)സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമം. അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്.

കൊവിഡ് അവലോകനയോഗം ഇനി ശനിയാഴ്ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പകുതി സീറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി നല്‍കിയേക്കും. പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എ സി ഉപയോഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ മാസ്‌ക്, ശാരീരികാകലം ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കാമെന്നാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ജനുവരിയില്‍ തുറന്നപ്പോള്‍ പ്രോട്ടോക്കോള്‍ കൃത്യമായി പലിച്ചതടക്കം ഉന്നയിച്ചാണ് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാര്‍ തീരുമാനം കാക്കുന്നത്

ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോള്‍ അന്ന് മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസത്തെ വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സമാന ഇളവ് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ അതിലപ്പുറം അനുമതി ആദ്യം എന്നതിന് തന്നെയാണ് പ്രഥമ പരിഗണന

അതേസമയം തെന്നിന്ത്യയില്‍ നാഗചൈതന്യ-സായ് പല്ലവി ജോഡിയുടെ ലവ് സ്റ്റോറി തകര്‍ത്തോടുകയാണ്. തിയേറ്റര്‍ തുറന്നെങ്കില്‍ മൊഴി മാറ്റി ലവ് സ്റ്റോറി കേരളത്തില്‍ നിന്നും പണം വാരിയേനെ.അടുത്ത വന്‍ നഷ്ടം നോ ടൈം ടു ഡൈ.പുതിയ ബോണ്ട് ചിത്രം. ഇന്ത്യന്‍ മാര്‍ക്കറ്റ് കണക്കിലെടുത്ത് വ്യാഴാഴ്ചയാണ് റിലീസ്. ബോണ്ട് ചിത്രങ്ങള്‍ക്കെല്ലാം എന്നും കേരളത്തില്‍ നിന്നും കിട്ടിയിട്ടുള്ളത് വന്‍ കളക്ഷന്‍ ആണ്.ഈ രണ്ട് നഷ്ടങ്ങള്‍ക്കപ്പുറം അല്പം വൈകിയാലും തിയേറ്റര്‍ തുറന്നാല്‍ മതിയെന്നാണ് സിനിമാപ്രവര്‍ത്തകരുടെ ആഗ്രഹം.

0 Response to "സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ശനിയാഴ്ച"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3