തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുമതി നല്‍കാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം. ഹോട്ടലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാനാണ് അനുമതി. അതോടൊപ്പം ബാര്‍ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാര്‍ ഹോട്ടലുകളിലും ഇരിപ്പടിന്റെ പാതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിര്‍ദേശം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം.
0 Response to "സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി"
Post a Comment