മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങളിലൂടെയാണ് താൻ രാജി വാർത്ത അറിഞ്ഞതെന്നും നിരാശാജനകമെന്നും വിഡി സതീശൻ പറഞ്ഞു.
കൂടാതെ വി.എം സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വിഡി സതീശൻ വ്യക്തമാക്കി. എന്നാൽ വിഎം സുധീരന്റെ രാജിക്ക് പിന്നിലെ കാരണം എന്തെന്ന് അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.
പുനർ സംഘടനയുമായി ബന്ധപ്പെട്ട് പല തവണ വിഎം സുധീരനുമായി ചർച്ചകൾ നടത്തിയെന്നും രണ്ടു തവണ വിളിച്ചെന്നും വീട്ടിൽ പോയി കണ്ടു സംസാരിച്ചെന്നും കെ സുധാകരൻ അറിയിച്ചു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ട്. എന്നാൽ പലരും എത്താറില്ല എന്നുള്ളതാണ് വാസ്തവമെന്ന് കെ. സുധാകരൻ പറഞ്ഞു.
അതേസമയം വിഎം സുധീരന്റെ രാജി ആർക്കും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യഥാർത്ഥ കാരണം വി.എം സുധീരൻ വെളിപ്പെടുത്തട്ടെയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവയ്ച്ചെന്ന വാർത്തകൾ പുറത്തുവന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിഎം സുധീരൻ നൽകിയ വിശദീകരണം. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

0 Response to "വി.എം സുധീരന്റെ രാജി നിരാശാജനകമെന്ന് വിഡി സതീശൻ"
Post a Comment