കാസർഗോഡ് തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

കാസർഗോഡ് തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ്

കാസർഗോഡ് തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്  അഞ്ച് വര്‍ഷം കഠിന തടവ്

കാസര്‍കോട് : (www.trendnews24.in)തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു .
അഞ്ച് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത് .

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ഞബ്ദുല്ല തയ്യില്‍ എന്ന അബ്ദുല്ല (52) യെ ആണ് കാസര്‍കോട് പോക്സോ കോടതി ജഡ്‌ജ്‌ എ വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികതടവ് അനുഭവിക്കണം. 2016 ജൂണ്‍ നാലിന് പ്രതി തന്റെ തട്ടുകടയില്‍ വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് എസ്‌ എം എസ്, ഡി വൈ എസ് പി ആയിരുന്ന എം വി സുകുമാരനാണ്.

Related Posts

0 Response to "കാസർഗോഡ് തട്ടുകടയില്‍ വെച്ച്‌ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവ് "

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3