പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു




 കൊച്ചി: (www.trendnews24.in)പുരാവസ്തു ശേഖരത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്കാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘം അഞ്ചുദിവസം ആവശ്യപ്പെട്ടെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷ കോടതി രാവിലെ തന്നെ തള്ളിയിരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രതിയെ വൈകീട്ട് നാലോടെയാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. പ്രതിയുടെ ശാരീരികാവസ്ഥ പരിഗണിച്ച് കൂടിയാണ് കസ്റ്റഡി മൂന്ന് ദിവസമാക്കിയത്. അന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡി നീട്ടി വാങ്ങും.

Related Posts

0 Response to "പുരാവസ്തു തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3