പെരിയ ജി.എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു.

പെരിയ ജി.എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു.

പെരിയ ജി.എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു.

 


പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ 61 വിദ്യാര്‍ത്ഥികളും, പ്ലസ് ടുപരീക്ഷയില്‍ മികച്ച വിജയം നേടിയ 25 വിദ്യാര്‍ത്ഥികളുമാണ് അനുനുമോദനം ഏറ്റുവാങ്ങിയത്. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സി.കമലാക്ഷന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്ത്യായണി കുഞ്ഞിക്കൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ ടി.രാമകൃഷ്ണന്‍ നായര്‍, ടി.വി അശോകന്‍, സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ബാലചന്ദ്രന്‍ നായര്‍, എസ്എംസി ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ്, വികസന സമിതി ചെയര്‍മാന്‍ ഡോ.കുമാരന്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് സ്വപ്ന സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.ഗോപി നന്ദിയും പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ പരിപാടിയില്‍ പിടിഎ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Related Posts

0 Response to "പെരിയ ജി.എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു."

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3