കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,948 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 403 പേരാണ് മരിച്ചത്.
കണക്കുകൾ പ്രകാരം 3,53,398 പേരാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 152 ദിവസങ്ങളിൽ രേഖപ്പെടുത്തിയ കുറവ് കേസുകളാണിത്.
അതേസമയം 38,487 കോവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. 97.57% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതോടെ ആകെ 3,16,36,469 പേർ രാജ്യത്ത് രോഗമുക്തി നേടി.
58,14,89,377 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് ഇതിനോടകം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 15,85,681 സാമ്പിൾ പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. പരിശോധനകളുടെ വേഗം കൂട്ടിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ കേരളമാണ് മുന്നിൽ(17,106). കേരളത്തിനു പിന്നിൽ മഹാരാഷ്ട്ര(4,575),തമിഴ്നാട് (1,652), കർണാടക(1,350), ആന്ധ്രപ്രദേശ് (1217) എന്നീ സംസ്ഥാനങ്ങളാണ്.
0 Response to "രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു"
Post a Comment