സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും




തിരുവനന്തപുരം: (www.trendnews24.in) ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവാസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ മഴ കൂടുതല്‍ വര്‍ഷിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിരുന്നു.

ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും തെക്കന്‍ കേരളത്തിലെ പല തീരങ്ങളിലും മത്സ്യ ബന്ധന ഉപകരണങ്ങള്‍ തകര്‍ന്നിരുന്നു. നങ്കൂരമിട്ടിരുന്ന വള്ളങ്ങളും തകര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ഗുലാബിന്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമര്‍ദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാള്‍ കടലില്‍ രൂപപ്പെട്ടത്.

Related Posts

0 Response to "സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3