സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചു

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചു

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചു




തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കിയരാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേവാര്‍‌ഡ് നിപ പ്രതിരോധ വാര്‍ഡാക്കും. ഇവിടെ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


നിപ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ഏകോപിപ്പിക്കാന്‍ നിപ ആക്‌ഷന്‍ പ്‌ളാന്‍ നടപ്പാക്കും. നിപ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടു. മന്ത്രിമാര്‍ നിപ പ്രതിരോധ യജ്ഞത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

0 Response to "സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിന്‍വലിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3