കാസറഗോഡ് ജില്ലയിലെ മികച്ച കർഷകന് ഐ.എൻ.എൽ എരിയപ്പാടിയുടെ സ്നേഹോപഹാരം മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിച്ചു
എരിയപ്പാടി: കേരള സംസ്ഥാന കാർഷിക വികസന പദ്ധതി 2020-2021 വർഷത്തെ
കാസറഗോഡ് ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡിന് അർഹനായ മുഹമ്മദ് (മമ്മി)എരിയപ്പാടിക്ക് ഐ.എൻ.എൽ എരിയപ്പാടി ശാഖാ കമ്മിറ്റിയുടെ സ്നേഹാദരവ്. ഐ.എൻ.എൽ എരിയപ്പാടി ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം കേരള തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി ബഹു: അഹമ്മദ് ദേവർകോവിൽ സമ്മാനിച്ചു. എം.എ ലത്തീഫ്, മൊയ്‌തീൻകുഞ്ഞി കളനാട്, ഹാരിസ് ബെഡി, ഷാഫി സന്തോഷ്നഗർ, മാഹിൻ മേനത്ത് ആലംപാടി, കാദർ പി.എ, മൊയ്‌തീൻ. എസ്.എ, ഹനീഫ എരിയപ്പാടി, ഹാഷിം. സി.എം, എസ്. അച്ചു, ഹനീഫ. എസ്.എ, സമീർ കരോടി, സിദ്ധീഖ് ചൂരി, കാദർ പാടി, ഇബു എരിയപ്പാടി, എസ്. മുനീർ, കബീർ. വൈ.എ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Response to "കാസറഗോഡ് ജില്ലയിലെ മികച്ച കർഷകന് ഐ.എൻ.എൽ എരിയപ്പാടിയുടെ സ്നേഹോപഹാരം മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിച്ചു"
Post a Comment