കുണ്ടംകുഴിയിൽ വീട്ടുജോലിക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 10, 000 രൂപ പിഴയും

കുണ്ടംകുഴിയിൽ വീട്ടുജോലിക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 10, 000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. കുണ്ടംകുഴി മരുതടുക്കത്തെ ചേടിക്കുണ്ട് റഫീഖി(38)നെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്ന് ജഡ്ജി എ. വി. ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്. 2003 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ കവർച്ച. കുണ്ടംകുഴി മാധവൻ നായരുടെ വീട്ടിൽനിന്നും വീട്ടുജോലിക്കാരി മാത്രമുണ്ടായിരുന്ന സമയത്ത് കത്തികാട്ടി ഭീഷണിപ്പെടുത്തി 16 പവനും 20, 000 രൂപയും മൊബൈൽ ഫോണും കവർന്നെന്നായിരുന്നു കേസ്. കവർച്ചയ്ക്ക് ശേഷം മുങ്ങിയ പ്രതിയെ 12 വർഷങ്ങൾക്ക് ശേഷം 2015-ൽ തമിഴ്നാട്ടിൽനിന്നാണ് ആദൂർ പോലീസ് പിടികൂടുന്നത്. അന്നത്തെ ആദൂർ സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രോസിക്യൂഷന് വേണ്ടി പി രാഘവൻ ഹാജരായി.

0 Response to "കുണ്ടംകുഴിയിൽ വീട്ടുജോലിക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 10, 000 രൂപ പിഴയും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3