ഡീസലിന് പിന്നാലെ പെട്രോളിനും വില കൂട്ടി

ഡീസലിന് പിന്നാലെ പെട്രോളിനും വില കൂട്ടി

ഡീസലിന് പിന്നാലെ പെട്രോളിനും വില കൂട്ടി




 ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായി നാല് ദിവസം ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ പെട്രോളിനും വില വര്‍ധിപ്പിച്ചു.
22 പൈസയാണ് പെട്രോളിന് വര്‍ധപ്പിച്ചത്. ഡീസലിന് 26 പൈസയുടെ വര്‍ധനയാണ് വരുത്തിയത്.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ 72 ദിവസമായി പെട്രോളിന് വിലകൂട്ടിയിരുന്നില്ല.കൊച്ചിയില്‍ ചൊവ്വാഴ്ചത്തെ ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസ.

തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്.

Related Posts

0 Response to "ഡീസലിന് പിന്നാലെ പെട്രോളിനും വില കൂട്ടി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3