പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു




കൊച്ചി: (www.trendnews24.in) ചലച്ചിത്ര-സീരിയൽ താരം ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു.സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ് ശ്രീലക്ഷ്മി.
ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നിന്നും നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു.
തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ നിരവധി ബാലേകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 
പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിൽ കാഴ്ചവച്ച അഭിനയത്തിനു അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡിന് അർഹയായിട്ടുണ്ട്.
നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീലക്ഷ്മിയെ സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
തലശ്ശേരി മാഹി സ്വദേശിയായ വിനോദ് ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.മക്കൾ: വൈഷ്ണവ്, അഭിനവ്.സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് നടക്കും.

0 Response to "പ്രമുഖ ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3