ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി

ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി

ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി



 ഉപ്പള: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ബന്തിയോട് ടൗണിലെ കെട്ടിടങ്ങളും പൊളിച്ചു മാറ്റൽ തുടങ്ങി. കഴിഞ്ഞ ദിവസമാണ് പാതയോരത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ തുടങ്ങിയത്. വ്യാപാര
സ്ഥാപനങ്ങളടക്കമുള്ളവ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഏതാനും കെട്ടിടങ്ങൾ ഇതിനകം പൊളിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് പൊളിക്കാനായി മാർക്ക് ചെയ്ത് വെച്ചിട്ടുള്ളത്.
ഗതാഗതതടസ്സമുണ്ടാകാത്ത തരത്തിലാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്.
ദേശീയപാതയുടെ ആദ്യഘട്ടം തലപ്പാടി മുതൽ ചെങ്കള വരെയാണ് നിർമ്മിക്കുന്നത്. പാതയോരത്തുള്ള മരങ്ങളും മുറിച്ചു നീക്കിത്തുടങ്ങിയിട്ടുണ്ട്.

0 Response to "ദേശീയപാത വികസനം: ബന്തിയോട്ടും കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3