സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് മന്ത്രി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് മന്ത്രി ശിവന്‍കുട്ടി




തിരുവനന്തപുരം:
 സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാകേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കാനായിരുന്നു തീരുമാനം. ഇതേക്കുറിച്ച് ഇന്ന് ചേരുന്ന അവലോകന യോഗം തീരുമാനമെടുക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ കോടതി വിധിക്ക് ശേഷം മാത്രമേ വിദഗ്ധ സമിതിയെ നിയമിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്!ലൈനായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്ബത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീം കോടതി പരീക്ഷ സ്‌റ്റേ ചെയ്തിരുന്നു.
ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്‌റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.



 കേസ് അടുത്ത തിങ്കളാഴ്ചയാണ് വീണ്ടും പരിഗണിക്കുക.

0 Response to "സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് മന്ത്രി ശിവന്‍കുട്ടി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3