കാഞ്ഞങ്ങാട് പതിനൊന്ന് വയസുകാരിയായ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: പതിനൊന്ന്
വയസുകാരിയായ ഭാര്യാ സഹോദരിയെ
വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവു ശിക്ഷ. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 35 കാരനെയാണ് കാഞ്ഞങ്ങാട് പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കൽ, ആവർത്തിച്ചുള്ള പീഡനം, പ്രതിയുടെ ബന്ധു എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. മൂന്ന്
വകുപ്പുകളിന്മേലുള്ള ശിക്ഷ 10 വർഷം ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു.
2018 ൽ ആണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഭാര്യയുടെ വീട്ടിവൽ വെച്ചും ബന്ധുവീട്ടിൽ വെച്ചും മറ്റും
പീഡിപ്പിച്ചുവെന്നാണ് കേസ്. ക്ലാസിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗൺസിലിംഗിന്
വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അന്നത്തെ വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ എം സുനിൽകുമാർ, രാജപുരം എസ് ഐ ആയിരുന്ന ജയകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

0 Response to "കാഞ്ഞങ്ങാട് പതിനൊന്ന് വയസുകാരിയായ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം തടവ് ശിക്ഷ"
Post a Comment