ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 1995–96 എസ്‌എസ്‌എൽസി ബാച്ച് ഓർമ്മ കൂട്ടായ്‌മ അനുമോദന സദസ് സംഘടിപ്പിച്ചു


ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 1995–-96 എസ്‌എസ്‌എൽസി ബാച്ച് ഓർമ്മ കൂട്ടായ്‌മ അനുമോദനം സദസ് സംഘടിപ്പിച്ചു. പൂരക്കളി കേരള അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരം നേടി പള്ളത്തിലെ പി വി കുഞ്ഞിക്കോരൻ പണിക്കർ, കേരള, കർണാടക സർക്കാറിന്റെ ക്ഷേത്രകല ശിൽപിക്കുള്ള അവാർഡുകൾ നേടിയ താമരകുഴിയിലെ രാജേഷ് ആചാര്യ, ഇന്ത്യാ ബുക് ഓഫ് റെക്കൊർഡിന്റെ അവാർഡിന് അർഹനായ യു കെ മുഹമ്മദ് ഷഹീം, എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. ടി വി സുധീഷ്‌കുമാർ അധ്യക്ഷനായി. ഷിഹാബ്, കെ വി സുധിൽ എന്നിവർ സംസാരിച്ചു. സുകുമാരി ശ്രീധരൻ സ്വാഗതവും സി കെ ബിന്ദു നന്ദിയും പറഞ്ഞു. പുരക്കളി കേരള അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരം നേടി പള്ളത്തിലെ പി വി കുഞ്ഞിക്കോരൻ പണിക്കരെ ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 1995–-96 എസ്‌എസ്‌എൽസി ബാച്ച് ഓർമ്മ കൂട്ടായ്‌മ ആദരിക്കുന്നു
0 Response to "ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ 1995–96 എസ്‌എസ്‌എൽസി ബാച്ച് ഓർമ്മ കൂട്ടായ്‌മ അനുമോദന സദസ് സംഘടിപ്പിച്ചു"
Post a Comment