ഉദുമ: കാസർകോട്ടെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം, കുന്നുമ്മലിലെ പ്രഭാകരൻ- കമലാക്ഷി ദമ്പതികളുടെ മകൻ അർജുൻ(24)ആണ് മരിച്ചത്. ഇന്നു രാവിലെ കുന്നുമ്മൽ തറവാടിനു മുൻവശത്തെ റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. പതിവുപോലെ ഇന്നലെയും ജോലിക്കുപോയതായിരുന്നു അർജുൻ. രാത്രി വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്നു രാവിലെ മൃതദേഹം കാണപ്പെട്ടത്. ബേക്കൽ പൊലീസ് അന്വേഷിക്കുന്നു. സഹോദരങ്ങൾ: പ്രജിൽ (കപ്പൽ ജീവനക്കാരൻ), അഖിൽ.
0 Response to "പ്രമുഖ ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
Post a Comment