കാനത്തൂരില്‍ ആനക്കൂട്ടം ജനങ്ങള്‍ക്ക്‌ നേരെ ചിന്നം വിളിച്ചോടി; നാട്ടുകാര്‍ അതിജീവന സമരത്തിലേക്ക്‌

കാനത്തൂരില്‍ ആനക്കൂട്ടം ജനങ്ങള്‍ക്ക്‌ നേരെ ചിന്നം വിളിച്ചോടി; നാട്ടുകാര്‍ അതിജീവന സമരത്തിലേക്ക്‌

കാനത്തൂരില്‍ ആനക്കൂട്ടം ജനങ്ങള്‍ക്ക്‌ നേരെ ചിന്നം വിളിച്ചോടി; നാട്ടുകാര്‍ അതിജീവന സമരത്തിലേക്ക്‌



കാനത്തൂർ: വീട്ടുമുറ്റം വരെ എത്തിയ ആനക്കൂട്ടത്തെ വീണ്ടും കാട്ടിലേയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ ആനക്കൂട്ടം നാട്ടുകാർക്ക് നേരെ ചിന്നംവിളിച്ചോടി. ഒരു നാടാകെ ഉറങ്ങാതെ 12 ദിവസം. തങ്ങൾക്ക് ഇക്കുറി കണ്ണീരോണമെന്ന് കർഷകർ. മുളിയാർ പഞ്ചായത്തിലെ


കനത്തൂരിനടുത്തെ കയ, മൂടേംവീട്, കുണ്ടുങ്കാൽ, പള്ളത്തുങ്കാൽ, കുണ്ടൂച്ചി പ്രദേശത്തുകാരാണ് 12 ദിവസമായി ആനപ്പേടിയിൽ ഉറങ്ങാതെ, ഉണ്ണാതെ ഉണർന്നിരിക്കുന്നത്. ഒമ്പത് ആനകൾ പത്തു ദിവസം മുമ്പാണ് ഇവിടേയ്ക്ക് എത്തിയത്.


രാത്രി കാലങ്ങളിൽ കാവൽ ഇരുന്നിട്ടുപോലും നാട്ടിലിറങ്ങിയ ആനക്കൂട്ടം കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചു. ഒരായുഷ്ക്കാലം മുഴുവൻ കഠിനാധ്വാനം ചെയ്ത്


ഉണ്ടാക്കിയവയൊക്കെ ആനക്കൂട്ടം നശിപ്പിച്ചുവെന്നും ഇനിയെങ്ങനെ തങ്ങൾ ജീവിക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു. കർണ്ണാടക വനത്തിലേയ്ക്ക് അയക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും ഇല്ലാത്തപക്ഷം സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി കലക്ട്രേറ്റിന് മുന്നിൽ അതിജീവനസമരം നടത്തുമെന്നും നാട്ടുകാർ അറിയിച്ചു.

0 Response to "കാനത്തൂരില്‍ ആനക്കൂട്ടം ജനങ്ങള്‍ക്ക്‌ നേരെ ചിന്നം വിളിച്ചോടി; നാട്ടുകാര്‍ അതിജീവന സമരത്തിലേക്ക്‌"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3