ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അങ്ങേയറ്റം ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'താലിബാന്‍ എങ്ങനെയാണ് വളര്‍ന്നതെന്നും അവരെ ആരാണ് വളര്‍ത്തിയത് എന്നും എല്ലാവര്‍ക്കും അറിയാം. താലിബാന് വീരപരിവേഷം ചാര്‍ത്തി മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ ഇടപെടലുകള്‍ ഖേദകരമാണ്.', മുഖ്യമന്ത്രി പറഞ്ഞു. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യര്‍ ചേരി തിരിഞ്ഞ് സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ എത്തേണ്ട പാഠമാണ് ഗുരുവിന്റേത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Some media outlets tried to portray the Taliban as heroic; CM says it is unfortunate
0 Response to "ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചു; ഖേദകരമെന്ന് മുഖ്യമന്ത്രി"
Post a Comment