ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.

ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു.
 



മുളിയാർ: തിരുവനന്തപുരത്തെ ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി ആൻറ് റിസർച്ച് സെൻററിൽ (കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻറ് സയൻസ്) ആറ് വർഷത്തെ ഫാംഡി കോഴ്സ് പൂർത്തീകരിച്ച ഡോ.ബി.സി.കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി നേതൃത്വത്തിൽ ഓണനാളിൽ വീട്ടിലെത്തി അനുമോദിച്ചു. 
ഇന്ധി രാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ന്യൂട്രിഷ്യൻ ആൻറ് ഹെൽത്ത് എജ്യു ക്കേഷൻ കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട്. ബോവിക്കാനം തേജസ് കോളനിയിലെ ബിസി. കുമാരൻ ശാന്തിനി ദേവി എന്നിവരുടെ മകനാണ്.ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. വേണുകുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെൽത്ത് 
സൂപ്ര വൈസർ ബി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു.
സാംസ്കാരിക പ്രവർത്തകരായ 
ഗോപി കുറ്റിക്കോൽ, നെപ്ട്യൂൺ,പൊതു പ്രവർത്തകരായകൃഷ്ണൻ ചേടിക്കാൽ, മാധവൻ നമ്പ്യാർ, ബി.എ. അഷ്റഫ്, പൊന്നപ്പൻ, അബ്ദുല്ല മുഗു, അസ്കർ ബോവിക്കാനം, ഷുഹൈബ് തെക്കെപ്പള്ള, റംഷീദ് ബാലനടുക്കം, ബി.സി. കിരൺകുമാർ സംബന്ധിച്ചു.

0 Response to "ഡോ: കൃപേഷ് കുമാറിനെ മുളിയാർ വെൽഫയർ സൊസൈറ്റി അനുമോദിച്ചു."

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3