പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലീലിനോട് മുഖ്യമന്ത്രി: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം

 തിരുവനന്തപുരം: എ.ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീല്‍ എം.എല്‍.എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജലീല്‍ ഇ.ഡിക്കു മുന്നില്‍ വീണ്ടും ഹാജരാവാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.
സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയെ ജലീല്‍ അറിയിച്ചതായാണ് വിവരം. പ്രസ്താവനകള്‍ നടത്തുമ്‌ബോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലീലിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രിക കേസില്‍ പരാതിക്കാരന്‍ താനല്ലെന്നും ജലീല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്റെ പ്രസ്താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സി.പി.എമ്മും സഹകരണ വകുപ്പ് മന്ത്രിയും ജലീലിന്റെ നിലപാടിനെതിരെ രംഗത്തെത്തി.

0 Response to "പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലീലിനോട് മുഖ്യമന്ത്രി: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീലിന്റെ വിശദീകരണം"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3