ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി

ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി



 കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.
ആരോഗ്യനില ഗുരുതരമായ നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ് അഹമ്മദ്കുട്ടിയെ കോഴിക്കോടെത്തിച്ചത്. ഇന്നലെ വൈകീട്ട് 6.15നാണ് മരണം സംഭവിച്ചത്. കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം പതിനാറിനാണ് അഹമ്മദ് കുട്ടി കോവിഡ് നെഗറ്റീവായത്. കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യനില വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇതുവരെ 52 പേരാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ തേടിയത്. ഇതില്‍ എട്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

0 Response to "ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3