അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷിന് മേല്പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്കി

അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷിന് മേല്പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്കി

അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷിന് മേല്പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്കി

കീഴൂർ: രണ്ടു ദിവസം മുമ്പ് കീഴൂർ അഴിമുഖത്ത് തോണിയപകടത്തിൽ പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ സ്വന്തം ജീവൻ പണയം വെച്ച് കടലിൽ നിന്നും രക്ഷപ്പെടുത്തി നാടിൻ്റെ താരമായ ബബീഷ് എന്ന ചെറുപ്പക്കാരന് മേല്പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്കി.
കീഴൂർ പോലീസ് കൺട്രോൾ റൂമിന് സമീപം സംഘടിപ്പിച്ച അനുമോദന ചടങ്ങ് മേല്പറമ്പ സി ഐ ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. കീഴൂർ വാർഡ് മെമ്പർ ധന്യാ ദാസൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കീഴൂർ ജുമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള ഹുസൈൻ കടവത്ത്, കീഴൂർ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ, മുൻ വാർഡ് മെമ്പർ രാജൻ കീഴൂർ, പോലീസുദ്യോഗസ്ഥരായ പ്രദീപ്കുമാർ, രജീഷ്, വിജിത്ത്, ജിപ്സൺ, ബിജു കീനേരി എന്നിവരും നാട്ടുകാരും വ്യാപാരികളും  പങ്കെടുത്തു.
ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രജീഷ് സ്വാഗതവും ഗോവിന്ദൻ കെ നന്ദിയും പറഞ്ഞു.

0 Response to "അപകടത്തിൽപെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തിയ ബബീഷിന് മേല്പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്കി"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3