കളനാട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രതിയായ അധ്യാപകനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്


മേല്‍പറമ്പ് : എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രതിയായ അധ്യാപകനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് തയ്യാറായതായി പൊലീസ്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നല്‍കിയ നോട്ടീസിന് മറുപടി കിട്ടിയാല്‍ ഉടന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയായ കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സഫാ ഫാത്തിമ ജീവനൊടുക്കിയ കേസില്‍ പോക്‌സോ, ഐ ടി വകുപ്പുകള്‍ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകന്‍ ആദൂരിലെ ഉസ്‌മാനെ (26) കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടി ജീവനൊടുക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഉസ്‌മാന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. ഇയാള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍.
0 Response to "കളനാട് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രതിയായ അധ്യാപകനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്"
Post a Comment