സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി Written By SKIDEVELOPER മുളിയാർ: മുളിയാർ ഗ്രാമ പഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ജന പ്രതിനിധികളെയും, ഉദ്യോഗസ്ഥരെയും സർ, മാഡം വിളികൾ വിലക്കപ്പെടണമെന്നും,പകരം ജന പ്രതിനിധികളെയും, ജീവനക്കാരെയും പ്രായം പരിഗണിച്ച് പേരിലോ, സ്ഥാന പേരിലോ അഭിസംബോധന ചെയ്യുന്നതിന് തീരുമാന മുണ്ടാകണമെന്നും, പൊതുജനങ്ങൾ അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം എന്നും,അപേക്ഷകൻ എന്നതിന് പകരം ഗുണഭോക്താവ്/ഉപഭോക്താവ് എന്നുംഅപേക്ഷിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താൽപര്യപ്പെടുന്നു എന്നുമുള്ള പദങ്ങളും ഉപയോഗിക്കുന്നതിന് നിലവിലുള്ള പദവും, രീതിയും പുന:പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് പ്രമേയ അവതരണത്തിന് പ്രസിഡണ്ട് പി.വി. മിനിക്ക് നോട്ടീസ് നൽകി. ജനാധിപത്യത്തിൻ്റെ ശ്രേഷ്ഠമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന ജനകീയ സംവിധാനമുള്ള നാടാണ് നമ്മുടേത്.സ്വാതന്ത്ര്യം നേടി 75 ആണ്ടുകൾ പിന്നിട്ടിട്ടും,തീർത്തും ഒഴിവാക്കപ്പെടേണ്ട കൊളോണിയൽ വാഴ്ചക്കാലത്തെചില പദപ്രയോഗങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ അവശേഷിക്കുന്നുണ്ട്.അതിൽപ്പെട്ട ചിലതാണ് സാർ, മാഡം വിളികൾ. മുളിയാർപഞ്ചായത്തിലും അനുബന്ധ സ്ഥാപനങ്ങളിലും കാലേചിതമായ ചില മാറ്റങ്ങൾക്ക് എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമ മുണ്ടെങ്കിൽ സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഈ ഒരു പ്രമേയം കൊണ്ട് ലക്ഷ്യം വെക്കുന്നത്. നോട്ടീസിൽ ചൂണ്ടിക്കാട്ടി.ജനപ്രതിനിധികളായ എ.ജനാർദ്ധനനൻ, റൈസറാഷിദ്,എസ്.എം.മുഹമ്മദ് കുഞ്ഞി, അഡ്വ. ജുനൈദ്, അനന്യ സംബന്ധിച്ചു. Share this post Related Posts മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു ഹാഫിളത്ത് അസ്മീനയെ ബാബ് കൺസ്ട്രക്ഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആദരിച്ചുആമിന അഫ്സത്ത് ബി എ യെ എം എസ് എഫ് ബെണ്ടിച്ചാൽ അനുമോദിച്ചുവിന്നേർസ് ചൗക്കി സിൽവർ ജൂബിലിക്ക് ഉജ്വല തുടക്കംഗുരു വന്ദനം ; എം എസ് എഫ് തുരുത്തി ശാഖ ഹെഡ്മിസ്ട്രിസിനെ ആദരിച്ചുപെരിയ ജി.എച്ച്.എസ്.എസ് ഉന്നത വിജയികളെ അനുമോദിച്ചു.ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ 1995–96 എസ്എസ്എൽസി ബാച്ച് ഓർമ്മ കൂട്ടായ്മ അനുമോദന സദസ് സംഘടിപ്പിച്ചുസർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി
0 Response to "സർ മാഡം വിളി ഒഴിവാക്കണം, അപേക്ഷ ഫോറത്തിന് പകരം അവകാശപത്രം മുളിയാറിൽ അനീസ മൻസൂർ മല്ലത്ത് പ്രമേയാവതരണത്തിന് നോട്ടീസ് നൽകി"
Post a Comment