ആരാണിത്? ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചതാര്?' യോഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി


ഉത്തർപ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷ വിമർശനവുമായി യഎഇ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വർഷങ്ങൾക്ക് മുമ്പ് യോഗി എഴുതിയ സ്ത്രീവിരുദ്ധ ലേഖനം സംബന്ധിച്ചുള്ള വാർത്തയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് രാജകുമാരിയുടെ പ്രതികരണം. "ആരാണിയാൾ? എങ്ങനെയാണിയാൾക്കിത് പറയാൻ പറ്റുന്നത്. ആരാണിദ്ദേഹത്ത വോട്ട് ചെയ്ത് വിജയിപ്പിച്ചത്," രാജകുമാരി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ യോഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരുക്കുന്നത്. സ്ത്രീകൾ സ്വാതന്ത്രത്തിന് അർഹരല്ലെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
നേരത്തെ യുഎഇയിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദ് അല്‍ ഖാസിമി രംഗത്തു വന്നിരുന്നു. ഞങ്ങളുടെ രാജ്യത്ത് വന്ന് ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ഈ രാജകുടുംബാംഗം അന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഇന്ത്യന്‍ പ്രവാസിയുടെ വിദ്വേഷപരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഒരു ക്യാമ്പയിന്‍ പോലെ ഇത് ഏറ്റെടുക്കുകയും മുസ്ലിം വിരുദ്ധ ട്വീറ്റുകളിട്ട നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.
0 Response to "ആരാണിത്? ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചതാര്?' യോഗി ആദിത്യനാഥിനെതിരെ പൊട്ടിത്തെറിച്ച് യുഎഇ രാജകുമാരി"
Post a Comment