വീണ്ടും ആത്മഹത്യ; ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി, ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ജീവനൊടുക്കി;

വീണ്ടും ആത്മഹത്യ; ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി, ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ജീവനൊടുക്കി;

വീണ്ടും ആത്മഹത്യ; ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി, ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ജീവനൊടുക്കി;




തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ആത്മഹത്യ ചെയ്തു. മൂന്നുമാസത്തിനിടെ ഈ മേഖലയിലുണ്ടായ ഒൻപതാമത്തെ ആത്മഹത്യയാണിത്. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.



അതേസമയം ഈ മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആന്‍റ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആന്‍റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.


എന്നാൽ ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ആത്മഹത്യകളാണ് ഈ മേഖലയിലുണ്ടായത്. അശാസ്ത്രീയ ലോക്ക്ഡൗണും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഒരു ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെതിരുന്നു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശ് നിര്‍മല്‍ ചന്ദ്രനാണ് തൂങ്ങി മരിച്ചത്. കോവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഉപജീവനത്തിനായി വര്‍ക്കലയില്‍ കോഴിക്കട നടത്തിവരികയായിരുന്നു നിര്‍മ്മല്‍. ഇവിടെയാണ് നിര്‍മ്മല്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ സഹോദരന്‍ പറഞ്ഞത്. മകളുടെ സ്വര്‍ണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്‍കാന്‍ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.


ലോക്ക്ഡൗണില്‍ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കോട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം കുറവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇയാൾ ജീവനൊടുക്കിയത്. അതേസമയം തലസ്ഥാന ജില്ലയിൽ സമാന മേഖലയിൽ നിന്ന് മറ്റൊരാളും ജൂലൈയിൽ തൂങ്ങി മരിച്ചിരുന്നു.

0 Response to "വീണ്ടും ആത്മഹത്യ; ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി, ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടി ജീവനൊടുക്കി;"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3