ഇന്ന് കൊവിഡ് അവലോകന യോഗം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ഇന്ന് കൊവിഡ് അവലോകന യോഗം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

ഇന്ന് കൊവിഡ് അവലോകന യോഗം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത




തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂ ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത.


പ്രതിദിന രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിനില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പും നല്‍കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നത്. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. രാത്രികാല കര്‍ഫ്യൂ വേണ്ടന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.


ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നതും പരിഗണനയിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി രൂപീകരിക്കുന്ന കാര്യവും യോഗം പരിഗണിക്കും.

അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഇന്നും വിവിധയിടങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങും.

0 Response to "ഇന്ന് കൊവിഡ് അവലോകന യോഗം; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3