കളനാട്ടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്

കളനാട്ടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്

കളനാട്ടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്



മേൽപറമ്പ്:കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കളനാട് വില്ലേജ് ഓഫീനടുത്ത് താമസിക്കുന്ന മൻസൂർ തങ്ങളുടെ മകളും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സഫാ ഫാത്തിമയുടെ മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത് കമ്മിറ്റി ആവശ്യപ്പെട്ടു.പെൺകുട്ടിയെ ആത്ഹത്യയിലേക്ക് പ്രേരിപിച്ചതുമായ ബന്ധപെട്ട് ആരോപണമുയർന്ന അധ്യാപകനെ വിഷധമായി ചോദ്യം ചെയ്യണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് കുട്ടിയെ ആത്ഹത്യലേക്ക് നയിച്ചവർക്ക് കടുത്ത ശിക്ഷ  വാങ്ങികൊടുത്ത് രക്ഷിതാക്കൾക്ക് നീതി ലഭ്യമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപെട്ടു.
 സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ,ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ,ചെമനാട്ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഫൈജ  അബുബക്കർ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശംസുദ്ധീൻ തെക്കിൽ,ആയിഷ അബുബക്കർ,യൂത്ത് ലീഗ് ചെമനാട് പഞ്ചായത് പ്രസിഡണ്ട് അബുബക്കർ കടാങ്കോട്,ജനറൽ സെക്രട്ടറി നശാത് പരവനടുക്കും, ട്രഷറർ ഉബൈദ് നാലപ്പാട്, സെക്രട്ടറി ശാനി കടവത്ത്,എസ് ടി യു ജില്ല സെക്രട്ടറി അബുബക്കർ കണ്ടത്തിൽ,ആരിഫ് ഒരവങ്കര എന്നിവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപിച്ചു.

0 Response to "കളനാട്ടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:ഉന്നതതല അന്വേഷണം വേണം: മുസ്ലിം യൂത്ത് ലീഗ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3