കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ 'തല'യെണ്ണും; പോയിന്റുകളിൽ ഇൻപെക്ടർമാരുടെ പരിശോധന

കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ 'തല'യെണ്ണും; പോയിന്റുകളിൽ ഇൻപെക്ടർമാരുടെ പരിശോധന

കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ 'തല'യെണ്ണും; പോയിന്റുകളിൽ ഇൻപെക്ടർമാരുടെ പരിശോധന

 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണമെടുക്കാൻ പോയിന്റുകളിൽ ഇൻപെക്ടർമാരുടെ പരിശോധന. പ്രധാന പോയിന്റുകളിൽ രാവിലെ 6 മണി മുതൽ 9 വരെ യാത്രക്കാരുടെ വിവരം ശേഖരിക്കും. വരുമാനമില്ലാത്ത സർവീസുകൾ നടത്തേണ്ടെന്ന് നേരത്തെ മാനേജ്‌മന്റ് തീരുമാനിച്ചിരുന്നു.



അതേസമയം, കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.കെ.എസ്.ആർ.ടി.സി.സിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു.


 കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശുപാർശ നൽകിയത്. ജീവനക്കാരുടെ അഭിപ്രായം കൂടി തേടിയ ശേഷമേ തീരുമാനമെടുക്കും എന്നും മന്ത്രി അറിയിച്ചു.

0 Response to "കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ 'തല'യെണ്ണും; പോയിന്റുകളിൽ ഇൻപെക്ടർമാരുടെ പരിശോധന"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3