ഭാര്യയുടെ പേരില്‍ എടുത്ത ടിക്കറ്റിന് 7കോടി സമ്മാനം, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തി ഭാഗ്യദേവത

ഭാര്യയുടെ പേരില്‍ എടുത്ത ടിക്കറ്റിന് 7കോടി സമ്മാനം, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തി ഭാഗ്യദേവത

ഭാര്യയുടെ പേരില്‍ എടുത്ത ടിക്കറ്റിന് 7കോടി സമ്മാനം, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തി ഭാഗ്യദേവത




ദുബായ്: വീണ്ടും മലയാളിടെ തേടിയെത്തി ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്കും കുടുംബത്തിനും എഴുകോടി സമ്മാനം. ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് എടുത്ത ടിക്കറ്റിനാണ് സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ മലയാളിയായ സുഗന്ധി പിള്ള(40) എന്ന വീട്ടമ്മയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.


ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. ഭര്‍ത്താവ് മഹേഷ് ആണ് സുഗന്ധിയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. തന്റെ സഹപ്രവര്‍ത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാര്‍ എന്നിവരുമായി ചേര്‍ന്നു സുഗന്ധിയുടെ പേരില്‍ എടുത്ത 1750 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം എത്തിയത്.


ഈ മാസം ഒന്നിനാണ് മഹേഷ് സുഗന്ധിയുടെ പേരില്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ ഇതാദ്യമായല്ല മഹേഷ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മഹേഷ് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു.


ഓരോ തവണയും ഓരോരുത്തരായാണു ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. ഇത്തവണ തന്റെ ഊഴം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ മഹേഷ് ടിക്കറ്റ് എടുക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ലെന്നും സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സുഗന്ധി പറഞ്ഞു.

0 Response to "ഭാര്യയുടെ പേരില്‍ എടുത്ത ടിക്കറ്റിന് 7കോടി സമ്മാനം, ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടിയെത്തി ഭാഗ്യദേവത"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3