മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ കേസ്: കെ സുരേന്ദ്രനെ അറസ്റ്റുചെയ്‌തേക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ കേസ്: കെ സുരേന്ദ്രനെ അറസ്റ്റുചെയ്‌തേക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ കേസ്: കെ സുരേന്ദ്രനെ അറസ്റ്റുചെയ്‌തേക്കും




കാസര്‍കോട്:
മഞ്ചേശ്വരം മണ്ഡലത്തിലെ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും മറ്റ് ആറ് നേതാക്കളെയും അറസ്റ്റുചെയ്യാന്‍ സാധ്യത.
ഇവിടെ സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രനുവേണ്ടിയാണ് പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കെ സുന്ദരയെ പിന്മാറ്റിയത്. കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്.
സുരേന്ദ്രനെതിരെ തെളിവുകള്‍ ശക്തമാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ സുരേന്ദ്രന്‍ പറഞ്ഞതൊന്നും സത്യമല്ലെന്ന് അന്വേഷകസംഘത്തിന് വ്യക്തമായിട്ടുണ്ട്. ചോദ്യംചെയ്യലിന് വരുമ്ബോള്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഫോണ്‍ നശിപ്പിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് സൈബര്‍വിഭാഗം കണ്ടെത്തി. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ സുന്ദരയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചത് കാസര്‍കോട് താളിപ്പടുപ്പിലെ ഹോട്ടലില്‍വച്ചാണ്. ആ ദിവസം സുരേന്ദ്രന്‍ ഇവിടെയുണ്ടായിരുന്നതിന് തെളിവുണ്ട്. ഇവയെല്ലാം നിരത്തി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കുറ്റകൃത്യത്തില്‍ സുരേന്ദ്രനെ സഹായിച്ച ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരാണ് മറ്റു പ്രതികള്‍.

0 Response to "മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴ കേസ്: കെ സുരേന്ദ്രനെ അറസ്റ്റുചെയ്‌തേക്കും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3