24 മണിക്കൂറിനിടെ രാജ്യത്ത് 38,948 കോവിഡ് കേസുകൾ

24 മണിക്കൂറിനിടെ രാജ്യത്ത് 38,948 കോവിഡ് കേസുകൾ

24 മണിക്കൂറിനിടെ രാജ്യത്ത് 38,948 കോവിഡ് കേസുകൾ




ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 38,948  കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തേതിലും 8.5 ശതമാനം കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.


രാജ്യത്ത് ഇതുവരെ രോഗം സ്ഥിതീകരിച്ചത് 3,30,27,621 പേർക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മൂലമുണ്ടായ 219 മരണം കൂടി ആയപ്പോൾ ആകെ മരണം 4,40,752 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


43,903  പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.44 ശതമാനമാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 3,21,81,995 ആയി. നിലവിൽ 4,04,874 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് 68.75 കോടി ഡോസ് വാക്സീനാണ് വിതരണം ചെയ്തത്.

0 Response to "24 മണിക്കൂറിനിടെ രാജ്യത്ത് 38,948 കോവിഡ് കേസുകൾ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3