ഇടത് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

ഇടത് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

ഇടത് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്


സംസ്ഥാനത്തെ ഇടതുസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ് പ്രമേയം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളേയും ഗവേഷകരേയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണിതെന്നും പലരുടേയും അധ്യാപന സ്വപ്‌നമാണ് ഇതിലൂടെ തകരുന്നതെന്നും പ്രമേയത്തില്‍ പറയുന്നു. പുതിയ അധ്യാപക തസ്തിക രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന ഒമ്പത് മണിക്കൂര്‍ വര്‍ക്കിങ് അവര്‍ എന്നത് 16 മണിക്കൂര്‍ എന്നാക്കി മാറ്റിയതോടെ അധ്യാപക തസ്തിക നിരോധന നിയമമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധ്യാപക തൊഴില്‍ നിരോധന നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് പ്രമേയത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടത്. സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രമേയം പാസാക്കി. ഇന്ത്യ ചരിത്രത്തെ വര്‍ഗീയവത്കരിക്കുന്ന സംഘപരിവാര്‍ ഭരണകൂട നീക്കം അപലപനീയമാണ്. വാഗണ്‍ ട്രാജഡിയിലും മലബാര്‍ സമരത്തിലും രക്തസാക്ഷികളായ 387 സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പുറത്താക്കിയതിനെതിരെയും പ്രമേയത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.



0 Response to "ഇടത് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3