സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റില്‍

സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റില്‍

സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റില്‍

കണ്ണൂർ: സോക്സിനകത്തു ഒളിപ്പിച്ച്
കൊണ്ടുവന്ന 60 ലക്ഷം രൂപവിലവരുന്ന
1225 ഗ്രാം സ്വർണ്ണവുമായി മൊഗ്രാൽ
പുത്തൂർ സ്വദേശി കണ്ണൂർ
വിമാനത്താവളത്തിൽ അറസ്റ്റിൽ. മുഹമ്മദ്
ഖമറുദ്ദീൻ (31) ആണ് അറസ്റ്റിലായത്.
ഇന്നലെ അർധരാത്രി ഷാർജയിൽ നിന്നും
എത്തിയ വിമാനത്തിലെ യാത്രക്കാരൻ
ആയിരുന്നു. യുവാവിന്റെ നടത്തത്തിൽ
സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥരായ
മുഹമ്മദ് ഫൈസ്, സുകുമാരൻ കെ
മാധവൻ, സിവി, ഇൻസ്പെക്ടർമാരായ
അശോക് കുമാർ, ഹബീബ്, നിഖിൽ,
ജുബാർഖാൻ, മനീഷ് കുമാർ, സന്ദീപ്
കുമാർ, സൂരജ് ഗുപ്ത എന്നിവർ വിശദമായി
പരിശോധിച്ചപ്പോഴാണ് സോക്സിനു
അകത്ത് സ്വർണ്ണം കണ്ടെത്തിയത്.
തകിടുരൂപത്തിലാക്കിയാണ് സ്വർണ്ണം
സോക്സിനുള്ളിൽ ഒളിപ്പിച്ചതെന്നു കസ്റ്റംസ്
അധികൃതർ പറഞ്ഞു.

0 Response to "സോക്‌സിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണ്ണവുമായി കാസർഗോഡ് സ്വദേശി അറസ്റ്റില്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3