മലബാർ സമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമെന്ന് എസ്.എസ്.എഫ്

മലബാർ സമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമെന്ന് എസ്.എസ്.എഫ്

മലബാർ സമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമെന്ന് എസ്.എസ്.എഫ്

 



കാസറഗോഡ്: 1921 ൽ നടന്ന മലബാർ സമരത്തെ വർഗ്ഗീയ സംഘർഷമായി ചിത്രീകരിക്കുന്ന ഇന്നത്തെ ഭരണകൂടത്തിന്റെ സംഘടിത ശ്രമം ദൗർഭാഗ്യകരമെന്ന് എസ്.എസ്.എഫ്. കാസറഗോഡ് ജില്ല പ്രസിഡന്റ്‌ അബുറഹ്മാൻ സഖാഫി പൂത്തപ്പലം. 1857 ലെ സ്വാതന്ത്ര്യ ദിന സമരത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ച അതേ മനോഭാവമാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹള എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. ബ്രിട്ടീഷുകാലത്തെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇന്ന് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. എസ്.എസ്.എഫ്. കാസറഗോഡ് ഡിവിഷൻ സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 സെക്ടറിൽ നിന്നും 53 യൂണിറ്റിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കാസറഗോഡ് ഡിവിഷൻ പ്രസിഡന്റ്‌ അബ്ദുറസാഖ് സഅദി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലവി തങ്ങൾ പ്രാർത്ഥന നടത്തി. എസ്.വൈ.എസ്. ജില്ല സെക്രട്ടറി മൂസ സഖാഫി കളത്തൂർ അനുമോദന പ്രഭാഷണം നടത്തി. പട്ള മശ്രീഖുൽ ഉലൂം മുഖ്യ രക്ഷാധികാരി സയ്യിദ് ഹാമിദ് തങ്ങൾ വിജയികളെ പ്രഖ്യാപിച്ചു.

മധൂർ, ചെങ്കള, ചൗക്കി സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെങ്കള സെക്ടറിലെ സയ്യിദ് ശഹീർ അഹ്ദൽ കലാപ്രതിഭയായും മധൂർ സെക്ടറിലെ ആബിദ് സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ടിപ്പു, ഉമറുൽ ഫാറൂഖ് പൊസോട്ട്,മഹ്മൂദ് മുട്ടത്തോടി, ശംസീർ സൈനി, തസ്ലീം കുന്നിൽ ,ഇർഫാദ് മായിപ്പാടി, സത്താർ പട്ള, നൗഷാദ് അമാനി ചേരൂർ, ഹാരിസ് പട്ള എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കാസറഗോഡ് ഡിവിഷൻ ജനറൽ സെക്രട്ടറി മുർഷിദ് പുളിക്കൂർ സ്വാഗതവും ഫയാസ് പട്ള നന്ദിയും അറിയിച്ചു.

0 Response to "മലബാർ സമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമെന്ന് എസ്.എസ്.എഫ്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3