ചെങ്കള ബംബ്രാണിയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു

ചെങ്കള ബംബ്രാണിയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു

ചെങ്കള ബംബ്രാണിയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു



ചെര്‍ക്കള: നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തെ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിക്ക്‌ ദാരുണമരണം. മധൂര്‍, അറന്തോട്ടെ ഫിറോസിന്റെ മകളും കാസര്‍കോട്‌ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിനിയുമായ ടി എ ഫാത്തിമ(11)യാണ്‌ മരിച്ചത്‌.ഇന്നലെ വൈകുന്നേരം ചെങ്കള, ബംബ്രാണി-മൂലയിലാണ്‌ സംഭവം. കുട്ടി ബന്ധുവീട്ടില്‍ വന്നതായിരുന്നു. പ്രസ്‌തുത വീടിനു തൊട്ടപ്പുറത്ത്‌ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു സമീപത്തു കളിക്കുന്നതിനിടയിലാണ്‌ ഫാത്തിമ അപകടത്തില്‍പ്പെട്ടത്‌. വെള്ളം നിറഞ്ഞകുഴിയില്‍ വീണ കുട്ടിയെ ഉടന്‍ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താഹിറയാണ്‌ മാതാവ്‌. സഹോദരങ്ങള്‍: ഫര്‍സീം, സുഹൈല്‍, ഷഹദാദ്‌, അഫ്‌നാസ്‌. കുടുംബത്തിലെ ഏക പെണ്‍തരിക്കുണ്ടായ അപകടമരണം നാടിനെ കണ്ണീരിലാഴ്‌ത്തി.

സാമൂഹ്യമാധ്യമങ്ങളില്‍ ഫാത്തിമ നടത്തിയ ബ്ലോഗുകള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അപകടമരണത്തില്‍ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

0 Response to "ചെങ്കള ബംബ്രാണിയിൽ ബന്ധുവീട്ടിലെത്തിയ വിദ്യാർഥിനി വെള്ളക്കെട്ടിൽ വീണ് മരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3