സ്വർണാഭരണങ്ങളിൽ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനു പുറമെ എച്.യു.ഐ.ടി. സംവിധാനം കൂടി നടപ്പാക്കുന്നതിനെതിരെ സിറ്റി ഗോൾഡ്‌ ഗ്രൂപ് കരിദിനം ആചരിച്ചു

കാസറഗോഡ്: സ്വർണാഭരണങ്ങളിൽ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനു പുറമെ  എച് യു ഐ ടി  സംവിധാനം കൂടി നടപ്പാക്കുന്നതിനെതിരെ ഓൾ കേരള ഗോൾഡ്‌ ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കരിദിനം ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി കാസറഗോഡ് സിറ്റി ഗോൾഡ്‌ ഗ്രൂപ് കരിദിനം ആചരിച്ചു. കടക്കു മുമ്പിൽ കറുത്ത കൊടി നാട്ടിയും കറുത്ത ബാഡ്ജു ധരിച്ചുമാണ് കരിദിനം ആചാരിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് എച്ച്‌‍യുഐഡി (ഹാള്‍മാര്‍ക്കിം​ഗ് യൂണിക് ഐഡന്റിഫിക്കേഷന്‍) പതിക്കണമെന്ന നിയമം നടപ്പാക്കുന്നത് രണ്ട് വര്‍ഷത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ​ഗോയലിന് ഓള്‍ കേരള ​ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എകെജിഎസ്‌എംഎ) നിവേദനം നല്‍കിയിരുന്നു.

ജൂലൈ ഒന്ന് മുതല്‍ എച്ച്‌‍യുഐഡി നിര്‍ബന്ധമാക്കിയത് സ്വര്‍ണ വ്യാപാര മേഖലയിലുളളവരെ ബുദ്ധിമുട്ടിലാക്കിയതായി അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍പ് ഉണ്ടായിരുന്ന ഹാള്‍മാര്‍ക്കിം​ഗ് രീതി രണ്ട് വര്‍ഷത്തേക്ക് കൂടി തുടരാന്‍ അനുവദിക്കണമെന്നും വ്യാപാര സ്ഥാപനത്തിന്റെ പേര് കൂടി ആഭരണത്തില്‍ ചേര്‍ക്കാന്‍ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

എച്ച്‌‍യുഐഡി പതിക്കുന്നതുമായി ബന്ധപ്പെട്ട് ഹാള്‍മാര്‍ക്കിം​ഗ് സെന്ററുകളില്‍ കാലതാമസം വരുന്നുണ്ട്. എച്ച്‌‍യുഐഡി മാനദണ്ഡപ്രകാരം മൂന്ന് മുദ്രകളാണ് ആഭരണങ്ങളില്‍ പതിപ്പിക്കേണ്ടത്.

0 Response to "സ്വർണാഭരണങ്ങളിൽ ഹാൾ മാർക്ക് പതിപ്പിക്കുന്നതിനു പുറമെ എച്.യു.ഐ.ടി. സംവിധാനം കൂടി നടപ്പാക്കുന്നതിനെതിരെ സിറ്റി ഗോൾഡ്‌ ഗ്രൂപ് കരിദിനം ആചരിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3