അഫ്​ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും

അഫ്​ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും

അഫ്​ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും




അഫ്​ഗാനിൽ നിന്നും നിരവധി പേർ ഡൽഹി വിമാനത്താവളത്തിലെത്തി.  കാസർ​ഗോഡ് സ്വദേശിനിയായ സിസ്റ്റർ തെരേസ ക്രാസ്തയും വിമാനത്തിലുണ്ടായിരുന്നു.

25 ഇന്ത്യക്കാരടക്കം 78 പേരുമായാണ് വിമാനം ഡൽഹിയിൽ എത്തിചേർന്നത്. വിമാനത്താവളത്തിൽ തിരികെയെത്തിയ യാത്രക്കാരെ സ്വീകരിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മന്ത്രി ഹർ‍‌ദീപ് സിം​ഗ് പുരിയും എത്തിയിട്ടുണ്ട്. 

പാകിസ്താന്റെ വ്യോമപാത പൂർണമായും ഉപേക്ഷിച്ച് അഫ്​ഗാനിൽ നിന്നും ഇറാൻ വഴിയായിരുന്നു വിമാനം ഡൽഹിയിലെത്തിയത്. രക്ഷാദൗത്യങ്ങൾക്കായി ഇനിയും ദിവസങ്ങൾ നീളും.

രക്ഷാദൗത്യം പൂർത്തിയാക്കിയ ശേഷം അഫ്​ഗാനുമായുള്ള പുതിയ നയം ഇന്ത്യ അറിയിക്കും.ഇതിനായുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 26 -ാം തിയതി പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ച നടക്കും.



0 Response to "അഫ്​ഗാനിൽ നിന്നും നിരവധി പേർ ഡൽഹിയിലെത്തി; വിമാനത്തിൽ കാസർ​ഗോഡ് സ്വദേശിനിയും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3