മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

 മധുര: തമിഴ്നാട്ടിലെ മധുരയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. നാഥം റോഡിലുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചു. പാലത്തിന്റെ നിർമാണ ജോലിക്കാരനായ ഉത്തർപ്രദേശ് സ്വദേശി അകാശ് സിങ് (45) ആണ് മരിച്ചത്.അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.ശനിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. നിർമാണം പുരോഗമിക്കുന്ന പാലത്തിൽനിന്ന് വലിയ കോൺക്രീറ്റ് ബ്ലോക്ക് താഴേക്ക് പതിക്കുകയായിരുന്നു. ഏകദേശം 70 ടൺ ഭാരമാണ് ഒരു കോൺക്രീറ്റ് ബ്ലോക്കിനുള്ളത്. അപകടത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

0 Response to "മധുരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3