ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ




[www.trendnews24.in]

കാസർകോട്: ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ 2020 നവംബർ ആറിന് തീയതി രാത്രിയിൽ ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിങ് കടയുടെ  പൂട്ട് പൊളിച്ചു അകത്തു കടന്നു ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം 2 കിലോ വെള്ളിയും 65 ഗ്രാം സ്വർണവും കവർന്ന പ്രതികളായ വേലായുധൻ. എസ് എന്ന  മുരുകേശൻ (46). ബോയർ സ്ട്രീറ്റ്, നാമക്കൽ  ജില്ലാ. തമിഴ്നാട്, അലി എന്ന  സൈദലി ( 59) പൊത്തന്നൂർ. കോയമ്പത്തൂർ. തമിഴ്നാട് 


രാജൻ പുത്തു കോളനി, നല്ലൂർ, കോയമ്പത്തൂർ  എന്നിവരെജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശനുസരണം  കാസറഗോഡ് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികൾ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽ പെട്ടവരാണ്. ഇവർക്ക് കേരളത്തിൽ ഹെമാംബിക നഗർ, അയ്യന്തോൾ, കടുത്തുരുത്തി,മുക്കം, തിരുവമ്പാടി എന്നീ സ്റ്റേഷനുകളിലും  കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും  തമിഴ്നാടിൽ മുത്തുപ്പേട്ട, തിരിച്ചംകോഡ് പി എസ് എന്നിവിടങ്ങളിലും   കേസുകൾ ഉണ്ട്. ഡിവൈഎസ്പി യുടെ സ്‌ക്വാഡിൽ  മഞ്ചേശ്വർ എസ് ഐ രാഘവൻ,  എസ് ഐ ബാലകൃഷ്ണൻ സി.കെ, എസ്.ഐ നാരായണൻ നായർ. എഎസ്ഐ  ലക്ഷ്മി നാരായണൻ. എസ് സി പി ഒ ശിവകുമാർ.സി.പി.ഒ മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല.എസ്, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ  ഉണ്ടായിരുന്നു.


Defendants arrested for robbery at Uppala SS Gold Repair

0 Response to "ഉപ്പള എസ്.എസ് ഗോൾഡ് റിപ്പയറിംഗ് സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3