പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെയുള്ള ബോംബേറിൽ കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺ യൂണിയൻ ജില്ല കമ്മറ്റി പ്രതിഷേധിച്ചു


കാഞ്ഞങ്ങാട് : ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെവീടിനു നേരെ ഇരുളിന്റെ മറവിൽ നടത്തിയ ബോംബേറിൽ കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺ യൂണിയൻ ജില്ല കമ്മറ്റി പ്രതിഷേധിച്ചു.ബോംബേറിൽ വീടിന്റെ ജനൽ ഗ്ലാസുകളും മറ്റും തകർന്നു.
രണ്ട് ബൈക്കുകളിലായി വന്ന കറുത്ത വേഷമണിഞ്ഞവരാണ് ബോംബെറിഞ്ഞതെന്ന് സി.സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.ഭാര്യയും മകനും മാത്രമ വീട്ടിലുണ്ടായിരുന്നുള്ളു അരവിന്ദൻ വീടിനടുത്തുള്ള ലേറ്റസ്റ്റ് ഓഫീസിലായിരുന്നുആശയത്തെ അക്രമം കൊണ്ട് നേരിടുന്ന സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം
സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരെ ഭീഷണി ഉയർത്തുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും ത്തലാമിപ്പള്ളിയിലെ പത്രാധിപരുടെ വീട് സന്ദർശിച്ച കെ.ആർ എം യു ജില്ലാ പ്രസിഡന്റ ടി.കെ നാരായണനും ജനറൽ സെക്രട്ടറി എ.വി സുരേഷ് കുമാറും ആവശ്യപ്പെട്ടു.
Kerala Reporters and Media Person Union District Committee protests in Bombay against the house of Editor Aravindan Manikoth
0 Response to "പത്രാധിപർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിനു നേരെയുള്ള ബോംബേറിൽ കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺ യൂണിയൻ ജില്ല കമ്മറ്റി പ്രതിഷേധിച്ചു"
Post a Comment