കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു

കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു

കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു

 



കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ദില്ലിയിലെത്തി.തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആശാവഹമായ പുരോഗതി ആണ് ഒഴിപ്പിയ്ക്കൽ നടപടിയിൽ ഉണ്ടായിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം അഫ്​ഗാനിസ്താനിൽ നിന്ന് 168 ഇന്ത്യക്കാരേയും വഹിച്ചുള്ള വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യമസേനാ താവളത്തിലിറങ്ങും.
കാബൂളിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. 
150 പേരെയാണ് താലിബാൻ തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണ്.

220 Indians repatriated from Kabul

Related Posts

0 Response to "കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3