ചരിത്രത്തിന്റെ അപനിർമ്മിതി: ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് മലബാർ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തിൽ രണ്ട് ബാച്ചുകളായി നടത്തും

ചരിത്രത്തിന്റെ അപനിർമ്മിതി: ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് മലബാർ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തിൽ രണ്ട് ബാച്ചുകളായി നടത്തും

ചരിത്രത്തിന്റെ അപനിർമ്മിതി: ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് മലബാർ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തിൽ രണ്ട് ബാച്ചുകളായി നടത്തും




ചട്ടഞ്ചാൽ: സ്വതന്ത്ര സമര സേനാനികളെ അവഹേളിച്ചും മലബാർ സമരത്തെ അവഗണിച്ചും മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയും കണ്ണൂർ യൂനിവേഴ്സിറ്റി സിലബസ്സിലെ അർ.എസ്.എസ് വൽകരണത്തിനെതിരെയും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് 
പദയാത്ര ഉദുമ നിയോജക മണ്ഡലത്തിൽ രണ്ട് ബാച്ചുകളായിളായി നടത്താൻ മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
'ചരിത്രത്തോട് നീതി പുലർത്തുക' എന്ന പ്രമേയത്തിൽ  മലബാർ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തിൽ തീരദേശം കേന്ദ്രീകരിച്ച് കെഎസ്ടിപി റോഡിലൂടെ പോകുന്ന യാത്ര ചെമനാട് ആരംഭിച്ച് കളനാടും,ഉദുമയിൽ നിന്ന് ആരംഭിച്ച് പൂച്ചക്കാടും സമാപിക്കും -
ദേലംപാടി,മുളിയാർ,ചെമനാട് പഞ്ചായതുകളിലെ പ്രവർത്തകർ ചെമനാട് തുടങ്ങുന്ന ഒന്നാം ബാച്ചിലും,ഉദുമ,പള്ളിക്കര,കുറ്റിക്കോൽ പഞ്ചായാതുകളിലെ പ്രവർത്തകർ ഉദുമയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാം ബാച്ചിലും അണിനിരക്കും.
യാത്രയുടെ പ്രചരണാർത്ഥം മണ്ഡലം പ്രവർത്തക കൺവെൻഷൻ സെപറ്റമ്പർ 24 ന് വെള്ളിയാഴ്ച്ച 3 മണിക്ക് കാപ്പിൽ സനാബിലകത്ത് ഹാളിൽ ചേരും.
പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എംബി ഷാനവാസ് ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.നിരീക്ഷകൻ ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ പദയാത്ര വിഷദീകരിച്ചു.ബ്ലഡ്കെയർ മണ്ഡലം കോർഡിനേറ്ററായി സീനിയർ വൈസ് പ്രസിഡണ്ട് കെഎംഎ റഹ്മാൻ കാപ്പിലിനെ നിയമിച്ചു.മൊയ്തു തൈര,അബുബക്കർ കടാങ്കോട്,ഷഫീഖ് മയിക്കുഴി,ആബിദ് മാങ്ങാട്,നശാത് പരവനടുക്കം,റഷീദ് കാപ്പിൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

0 Response to "ചരിത്രത്തിന്റെ അപനിർമ്മിതി: ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് മലബാർ സമര സ്മൃതി യാത്ര ഉദുമ മണ്ഡലത്തിൽ രണ്ട് ബാച്ചുകളായി നടത്തും"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3