പൂന്തുറ സിറാജ് വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാട്ടിയ നേതാവ്; എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍

പൂന്തുറ സിറാജ് വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാട്ടിയ നേതാവ്; എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍

പൂന്തുറ സിറാജ് വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാട്ടിയ നേതാവ്; എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍




ബദിയഡുക്ക: കഴിഞ്ഞ ദിവസം അന്തരിച്ച പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ തന്‍റെ ജീവിതശൈലി കൊണ്ടും പൊതുപ്രവര്‍ത്തന രംഗത്ത് വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാട്ടിയ നേതാവായിരുന്നു എന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍ പറഞ്ഞു. പിഡിപി കാസര്‍കോട് മണ്ഡലം കമ്മിറ്റി ബദിയഡുക്ക ടൗണില്‍ സംഘടിപ്പിച്ച പൂന്തുറ സിറാജ് അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദര്‍ശ രാഷ്ട്രീയത്തിന്‍റെ വക്താവ് എന്ന നിലയില്‍ മാതൃകപരമായി അദ്ദേഹം കാണിച്ചു തന്ന ഒരുപാട് നല്ല പ്രവര്‍ത്തനം കാത്തുസൂക്ഷിക്കുവാന്‍ പറ്റാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, പ്രമുഖ വ്യക്തികളും പങ്കെടുത്തു. സുധാകര ബദിയഡുക്ക (സിപിഐ), ഖലീല്‍ (എസ്.ഡി.പി.ഐ), സുബൈര്‍ പടുപ്പ് (പി.ഡി.പി സംസ്ഥാന സെക്രട്ടറി), ഖലീല്‍ ദാരിമി ബെളിഞ്ചം (എസ്.കെ.എസ്.എസ്.എഫ്), ഹമീദ് കടിഞ്ചി (പൊതുപ്രവര്‍ത്തകന്‍), ഗീതാ ജോണ്‍ (സാമൂഹ്യ പ്രവര്‍ത്തക), യൂനുസ് തളങ്കര (പി.ടി.യു.സി), പി.ഡി.പി നേതാക്കളായ ഷാഫി ഹാജി അഡൂര്‍, അബ്ദുല്ല ബദിയഡുക്ക, ഷംസു ബദിയഡുക്ക, അബ്ദുല്ല ഊജംന്തോടി, കാദര്‍ ബദിയഡുക്ക, അഷ്റഫ് മുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

0 Response to "പൂന്തുറ സിറാജ് വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാട്ടിയ നേതാവ്; എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍"

Post a Comment

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3