കുട്ടികളുടെ മുമ്പിൽ വെച്ച് രക്ഷിതാക്കളെ തല്ലിച്ചതച്ച് പോലീസ് നരനായാട്ട്: മനുഷ്യവകാശ കമ്മീഷൻ കേസെടുക്കണം യൂത്ത് ലീഗ്


ഉദുമ: കോട്ടികുളത്തെ ഹോട്ടലിനകത്ത് കയറി കുട്ടികളെ മുമ്പിൽ വെച്ച് രക്ഷിതാക്കളെ അടക്കം തല്ലിച്ചതച്ച പോലീസ് നടപടിയിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര ജനറൽ സെക്രട്ടറി ഖാദർ ആലൂർ ആവശ്യപെട്ടു.
സമയം കഴിഞ്ഞ് ഹോട്ടൽ തുറന്നാൽ ഉടമക്കെതിരെ ഫൈൻ ഈടാക്കാനുള്ള നിയമമുണ്ടായിരിക്കെ ഹോട്ടലിനകത്ത് കയറി ജീവനക്കാരെയും ഭക്ഷണം കഴിക്കാൻ വന്നവരെ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസ് നടപടി പ്രതിഷേധർഹമാണ്.ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്തൻമാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശകതമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
0 Response to "കുട്ടികളുടെ മുമ്പിൽ വെച്ച് രക്ഷിതാക്കളെ തല്ലിച്ചതച്ച് പോലീസ് നരനായാട്ട്: മനുഷ്യവകാശ കമ്മീഷൻ കേസെടുക്കണം യൂത്ത് ലീഗ്"
Post a Comment